2010, ഡിസംബർ 22, ബുധനാഴ്‌ച


ഇപ്പം ഇന്ത്യ ഭരിക്കണതാരാ?


"ഫോര്‍ ദ പീപ്പിള്‍ ബൈ ദ പീപ്പിള്‍
ഓഫ്‌ ദ പീപ്പിള്‍ ..." ഉമ്മറത്തെ ചാര് കസേരയില്‍ കിടന്നു പഠിക്കുകയായിരുന്ന കുഞ്ഞുമോനോട്‌ ഉപ്പുപ്പ ചോദിച്ചു
" ആട്ടെ, ഇപ്പം ഇന്ത്യ ഭരിക്കണതാരാ?"

ഉമ്മ ചായയും കൊണ്ട് വന്നു ജനല് തുറന്നിട്ട്‌ പോയി.
അപ്പുറത്തെ മുറിയില്‍ നിന്നും ടെലെ വിഷനിലെ ശബ്ദമുയര്‍ന്നു.
'കോടികളുടെ അഴിമതിയ്ക്ക് ജെ പി സി അന്വേഷണം വേണമെന്ന ജനങ്ങളുടെ ആവശ്യം തള്ളി പാര്‍ ലമെന്റ് സമ്മേളനങ്ങള്‍ ഒച്ച വെച്ച് പിരിഞ്ഞു.
രഹസ്യ സംഭാഷണം ചോര്തിയതിനെ കുറിച്ച റ്റാറ്റയുടെആവശ്യം അന്വേഷിച്ചു.'

ഉപ്പുപ്പ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കുഞ്ഞുമോന്‍ വായന നിര്‍ത്തി.
"ഇന്ത്യ ഭരിക്കനത് ഇപ്പം ഇന്ത്യ ഭരിക്കനത്... അത് നമ്മള്‍ക്ക് പഠിക്കാനില്ല"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ