2010, ഡിസംബർ 22, ബുധനാഴ്‌ച


ഷാഹിന


നാലാം ക്ലാസ്സില്‍ ആ പിരീഡ് സാറ് വന്നില്ല .
ഒരു ചോക്ക് കഷണം ഷാഹിന യ്ക്ക് കൊടുത്തു കൊണ്ട് ദിലീപ് പറഞ്ഞു.
"എടീ, ഞാനായിരുന്നു ഇന്നലെ ചോക്ക് കട്ടത്.
സാറിന്റെ അടി പേടിച്ചാണ് ആ നാസറിന്റെ പേര്..."
അവന്‍ മുഴുമിപ്പിക്കുന്നതിനു മുന്പ്
അവള്‍ ഹെഡ് മാഷിന്റെ മുറിയിലേക്ക് ഓടി.
"സാറേ, നാസര്‍ അല്ല ദിലീപ് ആയിരുന്നു ചോക്ക് കട്ടത്."
"നീയെന്തിനാടി അവനെ അടിച്ചത്?" സാര്‍ പെട്ടെന്ന് ചൂടായി.
" ങേ !" അവള്‍ക്കൊന്നും മനസ്സിലായില്ല .
സാറ് ചൂരലെടുത്തു. " നീയെന്തിനാ അവനെ അടിച്ചതെന്ന്... ?"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ