
"പണമില്ലെങ്കില്‍ പഠിക്കാനെന്നും പറഞ്ഞു
ഇങ്ങോട്ട് കെട്ടിയെടുക്കുന്നത് എന്തിന്?"
അഡ്മിഷന്‍ വേളയില്‍ ഉയര്‍ന്ന് കേട്ട ചോദ്യം
അവന്‍റെ മനസ്സില്‍ തിരമാലകളുയര്‍ത്തി.
പെട്ടെന്ന് ഉള്ളില്‍ വിപ്ലവം ഉറഞ്ഞുകൂടി
"പണം ഇല്ലാത്തവന് പഠിക്കണ്ടേ..?
"എന്തിന് ?"
അതും ചോദ്യമാണ് .
അവന്‍ തന്നോട് തന്നെ ചോദ്യം ആവര്‍ത്തിച്ചു .
ഒടുവില്‍ സമൂഹം അവനെ പഠിപ്പിച്ച ഉത്തരം പറഞ്ഞു.
"പണമുണ്ടാക്കാന്‍....."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ