
സ്റ്റാര്‍ട്ടിംഗ് പോയിന്‍റ്
ആഗ്രഹങ്ങളാണ്
നിരാശയുടെ
കാരണവും കാതലും
എന്ന് പറഞ്ഞ മഹാനെ
കഴുത്ത് ഞെരിച്ചു
കൊല്ലണംഎന്നിടത്താണ്
എന്‍റെ ആഗ്രഹങ്ങള്‍ തുടങ്ങുന്നത്...
കമിതാക്കള്‍
ഡാനിയല്‍സെല്ലിന്‍റെ അകത്തളത്തില്‍ ഇരുന്ന
പോസിറ്റീവ് ഇലക്ട്രോടിനു
നെഗറ്റീവ് ഇലക്ട്രോടിനോട് കലശലായ പ്രണയം തോന്നി ...
ദൂതുമായി പോകാന്‍ ഒരു ഹംസവും
വരാത്തത് കൊണ്ട് പുള്ളിക്കാരന്‍ പ്രണയിനിയോട് നേരിട്ടു കാര്യം പറഞ്ഞു .
പോസിടിവിനെ ഒരു അപരാധിയെ എന്ന വണ്ണം
നോക്കികൊണ്ട് തുടുത്ത മുഖത്തോടെ നെഗറ്റീവ് മൊഴിഞ്ഞു:
"പാടില്ല ! ഇതു പാടില്ല "
"എന്തുകൊണ്ട് പാടില്ല ?"
"ജീവിത ലക്‌ഷ്യം മറന്നു നാം വിവാഹിതരായി
നമ്മുടെ ലോകത്തേയ്ക്ക്
ചുരുങ്ങിയാല്‍ പിന്നെ ജീവിക്കുന്നതെന്തിനു ?"
ആ ചോദ്യത്തിന് വേവ് ലെങ്ങ്ത് കൂടുതലായിരുന്നത് കൊണ്ടാവണം ഫ്രീക്വെന്‍സി
കുറവായിരുന്നു...
"ശരിയാണ്.,നമുക്കു വിവാഹിതരാകേണ്ട !
മരണം വരെ നമുക്കു
കമിതാക്കള്‍ആയിരിക്കാം .വെറും കമിതാക്കള്‍..."
മഴ പെയ്തു തെളിഞ്ഞ ആകാശത്തിന്റെ ശോഭയോടെ പോസിറ്റീവ്
നെഗടീവിനു നേര്‍ക്ക് കൈകള്‍ നീട്ടി
നെഗടിവിന്റെ മുഖ്‌ത്തും ഒരു ചിരി തെളിഞ്ഞു കത്തി .
സര്‍ക്യുടില്‍ ഒരു ബള്‍ബും..