2013 നവംബർ 21, വ്യാഴാഴ്‌ച

Land Mark

Window is missing
Mrs became a widow

2012 ഏപ്രിൽ 16, തിങ്കളാഴ്‌ച

ബിസ്ക്കറ്റ്



മരവും മലയുമുള്ളിടത്തേക്ക്
ടൂറു പോകുമ്പോള്‍ കാറു നിര്‍ത്തി കാണുന്നത്..,
അനിയന്‍ തിന്ന് കൊണ്ടിരുന്നത്
വെച്ച് നീട്ടുന്നതിന് മുമ്പ് തന്നെ അയാള്‍
തട്ടിയെടുക്കുന്നത്...

പോരാ


തണുത്തു,
ബൈക്കില്‍ അള്ളിപ്പിടിച്ചു.
ആളൊ‍ഴിഞ്ഞ വ‍ഴിയിലൂടെ
മ‍ഴ നനഞ്ഞ്
മഞ്ഞ് കൊണ്ട്
മനസ്സ് നിറഞ്ഞ്...
ലക്ഷ്യമെത്തിയപ്പോള്‍ തോന്നി,
പോരാ...
തിരിച്ചുപോകാം
പോകണം

2012 ഏപ്രിൽ 15, ഞായറാഴ്‌ച

വാരി എറിയാനുള്ളതല്ല ;


വാക്കുകള്‍ വാരി
എറിയാനുള്ളതല്ല ;
ആയുധമാണ് .
ആവശ്യത്തിന് ,
അളന്ന് പ്രയോഗിക്കേണ്ടത്...
ഇല്ലെങ്കില്‍ നോവും
എല്ലാര്‍ക്കും...

2012 ഏപ്രിൽ 10, ചൊവ്വാഴ്ച

AUTOGRAPH


Expiry Date ഇല്ലാത്ത
സ്നേഹസൗഹൃദങ്ങള്‍ക്ക്...

ഒബിച്വറി


ഒന്നിനു പോയ
ഒന്നാം ക്ളാസ്സുകാരി
ഒലീന മോള്‍ക്കും കിട്ടി
ഒരു
ഒളി `കാമ'റ

2011 ഏപ്രിൽ 28, വ്യാഴാഴ്‌ച

ക്രെഡിറ്റ്‌


ദിവസം തികയാത്ത സന്ധ്യയിലൂടെ
കുറെ കാക്കകള്‍ പറന്നകന്നു.
അതേസമയം കരഞ്ഞുതളര്‍ന്ന ആ കുട്ടി
കടപ്പുറത്ത് കിടന്നു മണ്ണ് തിന്നു.
കാക്കകളും അറിഞ്ഞില്ല ,
കുട്ടിയും അറിഞ്ഞില്ല ,
ആ ഫോട്ടോ അവാര്‍ഡ്‌ നേടിയത് ...